
ദില്ലി: സ്കൂള്‍ വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന വാഹനമിടിച്ച് യുവാവ് മരിച്ചു. വെള്ളിയാഴ്ച രാത്രി ദില്ലിയിലെ ദേശ് ബന്ധു ഗുപ്ത റോഡിലാണ് സംഭവം. പ്രമുഖ സ്വകാര്യ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഓടിച്ച എസ്‍യുവി ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ ഡെലിവറി ജോലി ചെയ്യുന്ന യുവാവ് മരണപ്പട്ടതെന്ന് പൊലീസ് അറിയിച്ചു. വാഹനം ഇടിച്ചതോടെ വിദ്യാര്‍ത്ഥിയും ഒപ്പമുണ്ടായിരുന്ന വിദേശിയായ സുഹൃത്തും കാര്‍ അവിടെ തന്നെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രായപൂര്‍ത്തിയായ കുട്ടിയെ കസ്റ്റഡിയില്‍ എടുത്തതായി ഡിസിപി ശ്വേത ചൗഹാന്‍ പറഞ്ഞു. ഗോള്‍ മാര്‍ക്കറ്റില്‍ താമസിക്കുന്ന രാഹുല്‍ കുമാര്‍ എന്ന യുവാവാണ് മരിച്ചത്. സ്വിഗ്ഗിയില്‍ ഡെലിവറി ബോയ് ആയാണ് രാഹുല്‍ ജോലി ചെയ്തിരുന്നത്. സുഹൃത്തുക്കളെ കാണുന്നതിനായി രാഹുല്‍ തന്‍റെ കസിനുമൊപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഉടന്‍ സ്ഥലത്തെത്തി രാഹുലിനെയും കസിനെയും ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് വച്ച് കാറും ബൈക്കും പൊലീസ് പരിശോധിച്ചു. ആശുപത്രിയില്‍ എത്തിയെങ്കിലും രാഹുലിന്‍റെ മൊഴി പൊലീസിന് രേഖപ്പെടുത്താനായില്ല. ബൈക്ക് ഓടിച്ചിരുന്ന രാഹുലിന്‍റെ കസിനായ പവന്‍ കുമാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പവന്‍റെ മൊഴി എടുത്തിട്ടുണ്ട്. ദൃക്സാക്ഷികള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ആദ്യം അപകടകരമായ വിധത്തിലും അശ്രദ്ധമായും വാഹനമോടിച്ച വകുപ്പുകളാണ് ആദ്യം ചുമത്തിയത്.
കാറില്‍ വിവരങ്ങള്‍ പരിശോധിച്ച് ഉടന്‍ ഉടമയുടെ വീട്ടിലേക്കും പൊലീസെത്തി. ചോദ്യം ചെയ്യലിന് ശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ മൂത്ത് സഹോദരനാണ് വാഹനം ഓടിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ വീട്ടുകാര്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയെന്ന് പൊലീസ് പറഞ്ഞു. കനോട്ട് പ്ലേസില്‍ നിന്ന് രാത്രിയില്‍ ഭക്ഷണം കഴിച്ച് കുട്ടിയും സുഹൃത്തും വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് കുട്ടിയുടെ കുറ്റസമ്മതം.
തൃശ്ശൂരിൽ വാഹനാപകടം; കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam