ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു

Published : Aug 13, 2026, 07:48 AM ISTUpdated : Aug 13, 2026, 08:31 AM IST
Bengaluru Electric Scooter Fire

Synopsis

ബെംഗളൂരുവിൽ വൻ തീപിടിത്തം. 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. രാമമൂർത്തി നഗറിലെ എൻആർഐ യാർഡിലാണ് സംഭവം. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു തീപിടിത്തം. കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്.

ബെം​ഗളൂരൂ: ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലാണ് സംഭവം. കമ്പനികൾക്ക് വാടകയ്ക്ക് നൽകിയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു തീപിടിത്തം. എൻആർഐ ലേഔട്ടിലെ യാർഡിൽ 500ലധികം ഇലക്ട്രിക് സ്കൂട്ടറുകളാണ് പാർക്ക് ചെയ്തിരുന്നത്. ഫുഡ് ഡെലിവറി ജീവനക്കാർ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങൾ വൈകിട്ട് ജോലി പൂർത്തിയാക്കി തിരിച്ചെത്തിക്കുന്നതായിരുന്നു രീതി. ഇതിനൊപ്പം സർവീസിനായി കൊണ്ടുവന്ന വാഹനങ്ങളും നിർത്തിയിട്ടിരുന്നു.

പതിവുപോലെ വൈകുന്നേരം ഏഴുമണിയോടെ യാർഡിൻ്റെ ഗേറ്റ് പൂട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. രാത്രി എട്ടരയോടെ യാർഡിൽ തീ ആളുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപെടുകയും ഫയർ ഡിപ്പാർട്ട്മെൻ്റിനെ അറിയിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ തീ സമീപത്തുള്ള വാഹനങ്ങളിലേക്കും പടർന്നു. നാല് മണിക്കൂറിലധികം നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

യാർഡിലുണ്ടായിരുന്ന ഭൂരിഭാഗം വാഹനങ്ങളും പ്രവർത്തനക്ഷമമല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. ദില്ലി കേന്ദ്രീകരിച്ചുള്ള വ്യവസായിയുടേതാണ് വാഹന കമ്പനി. സംഭവത്തിൽ രാമമൂർത്തി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജന്തർ മന്തർ സീസൺ 2' ഉടൻ ആരംഭിക്കുമെന്ന് അഭിജിത്ത് ദീപ്കെ; ബിജെപിക്കെതിരെ കടുത്ത വിമർശനം
എയർ ഇന്ത്യ ആകാശച്ചുഴി അപകടം: വിമാനത്തിന്‍റെ മെയിന്‍റനൻസ് റിപ്പോർട്ട് പുറത്ത്, ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു