
മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതായി ആരോപണം. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. മുസഫര്‍ നഗറിലെ സോറം ഗ്രാമത്തില്‍ കര്‍ഷക സമരക്കാരും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടിയതായി ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തു.
കര്‍ഷകരോട് അനുഭാവപൂര്‍വം സംസാരിച്ചില്ലെങ്കിലും മാന്യമായി പെരുമാറണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ പ്രതിനിധികളുടെ ഗുണ്ടായിസം ഗ്രാമവാസികള്‍ സഹിക്കണോ എന്നും അദ്ദേഹം ചോദിച്ചു. വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി മുസഫര്‍പുരിലെ കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam