
ഹൈദരാബാദ് : ആന്ധ്രാ പ്രദേശിൽ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. നെല്ലൂരിൽ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച റാലിക്കിടെയാണ് സംഭവമുണ്ടായത്. മരിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കൾക്ക് ടിഡിപി പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam