മുഖ്യമന്ത്രിയടക്കമുള്ളവരുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ തിക്കും തിരക്കും;മധ്യപ്രദേശില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്

By Web TeamFirst Published Jul 27, 2021, 10:45 AM IST
Highlights

തിങ്കളാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് താക്കൂറും മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള വിഐപികള്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം ആളുകള്‍ നാലാം ഗേറ്റിലൂടെ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് തിക്കും തിരക്കിനും കാരണമായത്

മധ്യപ്രദേശിലെ ഉജ്ജയിനിലെ  മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട്സ്ത്രീകളും കുട്ടികളും അടക്കം നിരവധിപ്പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് താക്കൂറും മുന്‍ മുഖ്യമന്ത്രി ഉമാ ഭാരതിയുമടക്കമുള്ള വിഐപികള്‍ സന്ദര്‍ശനം നടത്തിയതാണ് തിക്കും തിരക്കുമുണ്ടാകാനിടയായ സാഹചര്യമെന്നാണ് റിപ്പോര്‍ട്ട്.

നിരവധിപ്പേര്‍ വിഐപികള്‍ക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്‍റെ നാലാം നമ്പര്‍ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയില്‍ കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.

| A stampede-like situation was seen at Mahakaleshwar Temple in Ujjain, Madhya Pradesh yesterday pic.twitter.com/yxJxIYkAU5

— ANI (@ANI)

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കും പരിക്കേറ്റും. ആളുകള്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടം നിയന്ത്രിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!