ഗുജറാത്തിനെ വെള്ളത്തിലാക്കി പെരുമഴ, പ്രളയ ഭീതിയിൽ സംസ്ഥാനം; 40,000 പേരെ മാറ്റിപ്പാർപ്പിച്ചു, ഗതാഗതം സ്തംഭിച്ചു, 12 സംസ്ഥാന പാതകളും വാഹനങ്ങളും മുങ്ങി

Published : Jul 26, 2026, 12:04 AM IST
Floods in Gujarat

Synopsis

ഗുജറാത്തിൽ കനത്തമഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ജനജീവിതം സ്തംഭിച്ചു. നാൽപ്പതിനായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും നിരവധി ട്രെയിനുകളും സംസ്ഥാന പാതകളും റദ്ദാക്കുകയും ചെയ്തു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി സൈന്യമടക്കം ഇറങ്ങി

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്തമഴയിൽ ജനജീവിതം സ്തംഭിച്ചു. പ്രളയത്തെ തുടർന്ന് നാൽപ്പതിനായിരത്തിലധികം പേരെ മാറ്റിപാർപ്പിച്ചുവെന്നും 6367 പേരെ രക്ഷപ്പെടുത്തിയതായും ദുരന്ത നിവാരണ സേന അറിയിച്ചു. സൈന്യത്തെയും കോസ്റ്റ് ഗാർഡിനെയും പ്രശ്ന ബാധിത മേഖലകളിൽ വിന്യസിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. തെക്കൻ ഗുജറാത്തിലാണ് മഴകനത്ത നാശനഷ്ടമുണ്ടാക്കിയത്. വാപി, സൂറത്ത്, അഹമ്മദാബാദ്, വത്സാദ്, നവ്സാരി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലാണ്. ദമൻ ഗംഗ, പാർ, ഔറംഗ നദികൾ കരകവിഞ്ഞതാണ് പ്രളയത്തിനിടയാക്കിയത്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ 40 കോടി രൂപ അനുവദിച്ചു. വന്ദേഭാരത് അടക്കം ഗുജറാത്തിൽ നിന്നും മഹാരാഷ്ട്രയിലേക്കും മധ്യപ്രദേശിലേക്കുമുളള 30 ട്രെയിനുകളാണ് ഒറ്റ ദിവസത്തിൽ റദ്ദാക്കിയത്. മുംബൈ - അഹമ്മദാബാദ് ദേശീയ പാതയിലെ പലയിടത്തും വെളളക്കെട്ടിൽ ഗതാഗതം തടസപ്പെട്ടു. 12 സംസ്ഥാന പാതകളും വെളളത്തിനടിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസ്ബിഐ ബാങ്ക് മാനേജരുടെ കരണത്തടിച്ചു; മുൻ കേന്ദ്രമന്ത്രിയുടെ മകൾക്കെതിരെ കേസ്, സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ചെന്നൈ പൊലീസ്
എന്താണ് പാറ്റകളുടെ ഭാവി പരിപാടി, സജീവ രാഷ്ട്രീയത്തിലേക്കോ? നിലപാട് വ്യക്തമാക്കി സിജെപി നേതാക്കൾ