കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; തമിഴ്നാട് തേനിയിൽ 70കാരനായ പൂജാരി അറസറ്റിൽ

Published : Sep 26, 2024, 04:38 PM ISTUpdated : Sep 26, 2024, 04:45 PM IST
കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; തമിഴ്നാട് തേനിയിൽ 70കാരനായ പൂജാരി അറസറ്റിൽ

Synopsis

2 ആൺകുട്ടികളും ഒരു പെൺകുട്ടിയും ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മിഠായി നൽകാമെന്ന് പറഞ്ഞ് പൂജാരിയായ തിലകൻ അകത്തേക്ക് വിളിക്കുകയായിരുന്നു. മിഠായി നൽകിയശേഷം ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നതായി കുട്ടികൾ പരാതിപ്പെടുന്നു.

ചെന്നൈ: ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി അറസറ്റിൽ. തമിഴ്നാട് തേനിയിലാണ് സംഭവം. പ്രതിയെ 15 ദിവസത്തേക്ക്റിമാൻഡ് ചെയ്തു. തേനി പെരിയകുളത്തെ ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്. 

2 ആൺകുട്ടികളും ഒരു പെൺകുട്ടിയും ക്ഷേത്ര മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മിഠായി നൽകാമെന്ന് പറഞ്ഞ് പൂജാരിയായ തിലകൻ അകത്തേക്ക് വിളിക്കുകയായിരുന്നു. മിഠായി നൽകിയശേഷം ഇയാൾ ലൈംഗികാതിക്രമത്തിന് മുതിർന്നതായി കുട്ടികൾ പരാതിപ്പെടുന്നു. ഭയന്ന് പുറത്തേക്കോടിയ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാർ അയൽക്കാരെയും കൂട്ടി ക്ഷേത്രത്തിലെത്തിയപ്പോൾ മർദ്ദനം ഭയന്ന പൂജാരി വാതിൽ അടച്ച് അകത്തിരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പെരിയകുളം വടക്കരൈയ സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം ക്ഷേത്രത്തിലെത്തി ഇയാളെ അറസ്റ്റുചെയ്തു. പോക്സോ വകുപ്പും ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം, കുട്ടികൾക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു. 

രാത്രി വൈകി ടോയ്‍ലെറ്റ് ഉപയോഗിച്ചു, വിദ്യാർത്ഥിയെ കൊണ്ട് ക്ഷമാപണക്കത്ത് എഴുതിച്ച് ചൈനയിലെ സ്കൂൾ അധികൃതർ

https://www.youtube.com/watch?v=Ko18SgceYX8

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി; ബെംഗളൂരുവിൽ കേസ്
പുതുവർഷത്തെ വരവേൽക്കാൻ പടക്കം വേണ്ട, നിരോധന ഉത്തരവിറക്കി കർണാടക പോലീസ്, ഗോവയിലെ പബ്ബ് തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലെ മുൻകരുതലെന്ന് വിശദീകരണം