ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി

Published : Aug 03, 2026, 10:55 AM IST
brij bhushan

Synopsis

ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി. ‌ദില്ലി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ വെറുതെ വിട്ടത്. മുൻഗുസ്തി ഫെഡറേഷൻ അധ്യക്ഷനാണ് ബ്രിജ് ഭൂഷൺ.

ദില്ലി: ഗുസ്തി താരങ്ങളുടെ ലൈംഗിക പരാതിയിൽ ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി. ‌ദില്ലി വിചാരണക്കോടതിയാണ് ബ്രിജ് ഭൂഷണനെ വെറുതെ വിട്ടത്. മുൻഗുസ്തി ഫെഡറേഷൻ അധ്യക്ഷനാണ് ബ്രിജ് ഭൂഷൺ. താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗുസ്തിതാരങ്ങളുടെ സമരത്തിന് വഴിവെച്ച സംഭവമായിരുന്നു ഇത്.

ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ, ബ്രിജ്ഭൂഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദില്ലി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. അതിനിടെ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരവും ബ്രിജ്ഭൂഷനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാവേരി നദീജല തർക്കം: തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും
സിജെപി സമരത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ചോദ്യം ചെയ്ത് ഹർജികൾ, ഇന്ന് സുപ്രീംകോടതി പരിഗണിക്കും