​ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി; നീക്കം കടുപ്പിച്ച് പൊലീസ്, നുണപരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി

Published : May 06, 2024, 08:22 AM ISTUpdated : May 06, 2024, 10:16 AM IST
​ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി; നീക്കം കടുപ്പിച്ച് പൊലീസ്, നുണപരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി

Synopsis

ഭരണഘടന പരിരക്ഷ  ഗവർണ്ണർ തന്നെ പീഡിപ്പിക്കാൻ ദുരുപയോഗം ചെയ്തുവെന്നും സമൂഹത്തിൽ തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നു എന്ന് പരാതിക്കാരി ആരോപിച്ചു. 

ദില്ലി: ലൈം​ഗികാതിക്രമ പരാതിയിൽ പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതിയിൽ നീക്കം കടുപ്പിച്ച് പൊലീസ്. രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ഹാജരാകാൻ വീണ്ടും നിർദ്ദേശം നൽകി. ഇന്ന് ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. പൊലീസ് ഔട്ട്പോസ്റ്റിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം ഗവർണ്ണർ ഇന്നലെ നൽകിയ കത്ത് ഉത്തരവിന് സമാനമെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. നുണ പരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി പറഞ്ഞു. ഭരണഘടന പരിരക്ഷ  ഗവർണ്ണർ തന്നെ പീഡിപ്പിക്കാൻ ദുരുപയോഗം ചെയ്തുവെന്നും സമൂഹത്തിൽ തന്നെ മോശക്കാരിയാക്കാൻ ശ്രമം നടക്കുന്നു എന്ന് പരാതിക്കാരി ആരോപിച്ചു. 

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'