ജഹാംഗീർപുരി ഒഴിപ്പിക്കൽ: ഇരകളായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് എസ്എഫ്ഐ

Published : Apr 23, 2022, 12:14 AM IST
ജഹാംഗീർപുരി ഒഴിപ്പിക്കൽ: ഇരകളായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് എസ്എഫ്ഐ

Synopsis

ജഹാംഗീർപുരി സന്ദർശിച്ച എസ് എഫ് ഐ ദേശീയ അധ്യക്ഷൻ വി പി സാനുവാണ് ഈക്കാര്യം അറിയിച്ചത്

ദില്ലി: ദില്ലി ജഹാംഗീർപുരിയിൽ ഒഴിപ്പിക്കൽ നടപടിക്ക് ഇരയായ കുടുംബങ്ങളിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചു. ജഹാംഗീർപുരി സന്ദർശിച്ച എസ് എഫ് ഐ ദേശീയ അധ്യക്ഷൻ വി പി സാനുവാണ് ഈക്കാര്യം അറിയിച്ചത്. ജോയിന്‍റ് സെക്രട്ടറി ദിനിത് ദെണ്ട, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണൻ എന്നിവരുൾപ്പെട്ട സംഘമാണ് ജഹാംഗീർപുരി സന്ദർശിച്ചത്. പ്രദേശവാസികളെ കണ്ട എസ് എഫ് ഐ സംഘം കാര്യങ്ങൾ ചോദിച്ചറിഞ‌്ഞു. അതിന് ശേഷമായിരുന്നു അഖിലേന്ത്യാ അധ്യക്ഷന്‍റെ പ്രഖ്യാപനം.

ഫാസിസം എ ഐ എസ് എഫിന്‍റെ പൂർവകാല ചരിത്രം, എസ്എഫ്ഐയുടേതല്ല ; ആരോപണം തള്ളി എസ് എഫ് ഐ

അതേസമയം എസ് എഫ് ഐ ഫാസിസ്റ്റ് സംഘടനയാണെന്ന എ ഐ എസ് എഫിന്റെ ആരോപണം തള്ളി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്. എന്ത് അടിസ്ഥാനത്തിലാണ് എ ഐ എസ് എഫ് പരാമർശമെന്ന് അറിയില്ല. എസ് എഫ് ഐ ക്കെതിരെ ചർച്ച ചെയ്താൽ മാധ്യമ വാർത്ത ആകുമെന്ന് എ ഐ എസ് എഫ് കരുതുന്നുണ്ടെന്നും സച്ചിൻ ദേവ് പ്രതികരിച്ചു. സംസ്ഥാന നിലവാരത്തിലുളള സമ്മേളനം ചർച്ച ചെയ്തത് ഒറ്റപ്പെട്ട സംഭവങ്ങളെ പറ്റി മാത്രമാണ്. ഫാസിസവും ജനാധിപത്യ വിരുദ്ധതയും എ ഐ എസ് എഫിന്റെ പൂർവ കാല ചരിത്രമാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്ക്ക് നേരെ എ ഐ എസ് എഫ് വിമർശനം ഉന്നയിക്കേണ്ട. ക്യാമ്പസുകളിലും സർവകലാശാലകളിലും എ ഐ എസ് എഫ് നിലനിൽക്കുന്നത് എസ് എഫ് ഐ സഹായത്തോടെയാണ്. ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വിശാല ഐക്യത്തിനെതിരാണ് എ ഐ എസ് എഫ് നിലപാട് എന്നും സച്ചിൻ ദേവ് അഭിപ്രായപ്പെട്ടു. 

എ ഐ എസ് എഫ് സംസ്ഥാന സമ്മേളന റിപ്പോർട്ടിലാണ് എസ് എഫ് ഐക്കെതിരായ രൂക്ഷവിമർശനമുളളത്.  സ്വാധീനമുള്ള ക്യാമ്പസുകളിൽ ഫാസിസ്റ്റ് ശൈലിയാണ് എസ് എഫ് ഐ സ്വീകരിക്കുന്നത്. ഉത്തരേന്ത്യയിൽ എ ബി വി പി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തിൽ എസ് എഫ് ഐ പിന്തുടരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ് എഫ് ഐയ്ക്ക് കൊടിയിൽ മാത്രമേയുള്ളു എന്നും സംഘടന വിമർശിക്കുന്നു.  റിപ്പോർട്ടിലെ വിമർശനം എ ഐ എസ് എഫ് സംസ്ഥാന നേതൃത്വം ആവർത്തിക്കുകയും ചെയ്തു. എസ് എഫ് ഐക്ക് ഏകാധിപത്യ ശൈലിയാണ്. നിരന്തരം എസ് എഫ് ഐ അക്രമം അഴിച്ച് വിടുന്നു. സി പി എം നേതൃത്വം ഇടപെട്ടിട്ടും അതിൽ മാറ്റമില്ല. ഇടതു സംഘടനകൾ ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എ ഐ എസ് എഫ് സംസ്ഥാന അധ്യക്ഷൻ രാഹുൽ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു