
ദില്ലി: പ്രണയദിനം തങ്ങള്‍ക്കൊപ്പമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. ഷഹീന്‍ബാഗിലേക്ക് മോദിയെത്തി സംസാരിക്കണമെന്നും സമ്മാനം വാങ്ങണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സമരവേദിക്കടുത്ത് പതിച്ച പോസ്റ്ററുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് മോദിയെ ഇവര്‍ ഷഹീന്‍ബാഗിലേക്ക് ക്ഷണിച്ചത്.
'ഷഹീന്‍ബാഗിലെത്തി പ്രണയദിനം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്നേഹത്തോടെ ക്ഷണിക്കുന്നു'- #TumKabAaoge എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പ്രചരിച്ച പോസ്റ്റുകളിലൊന്നില്‍ പറയുന്നു. ഡിസംബര്‍ 15 മുതലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം ആരംഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam