
ഗാസിയാബാദ്: ഷഹീൻബാഗിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ വെടിയുതിർത്ത കപിൽ ഗുർജർ ബിജെപിയിൽ ചേർന്നു. ഗാസിയാബാദ് ബിജെപിയാണ് കപിൽ ബൈസ്ല എന്നറിയപ്പെടുന്ന ഗുർജറെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ബിജെപിയിൽ ചേരാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് ഗുർജർ അംഗത്വം സ്വീകരിച്ചതിന് ശേഷം പറഞ്ഞു.
ഫെബ്രുവരി ഒന്നിനാണ് ഗുർജർ, ഷഹീൻബാഗിൽ പ്രതിഷേധിച്ചവർക്ക് നേരെ വെടിയുതിർത്തത്. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. താനും തന്റെ പിതാവും ആംആദ്മി പാർട്ടി അംഗങ്ങൾ ആണെന്നായിരുന്നു പിടിക്കപ്പെട്ടപ്പോൾ ഗുർജർ അവകാശപ്പെട്ടത്. എന്നാൽ ആംആദ്മി പാർട്ടിയും ഗുർജറുടെ കുടുംബവും ഇത് നിഷേധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam