മുംബൈ:മഹാരാഷ്ട്ര സഹകരണബാങ്ക് അഴിമതിക്കേസില്‍ എൻസിപി അധ്യക്ഷൻ ശരദ് പവാര്‍ ഇന്ന് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകും. എൻഫോഴ്സ്മെന്റിൽ നിന്നും നോട്ടീസ് ലഭിച്ചില്ലെന്നും സ്വന്തംനിലയ്ക്ക് ഹാജരാകുകയാണെന്നും പവാർ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പവാറിനെ പൊലീസ് തടഞ്ഞേക്കും എന്നാണ് സൂചന.

ഉച്ചയ്ക്ക് ശേഷമാകും പവാർ ഹാജരാകുക.എൻസിപി പ്രവർത്തകർ തടിച്ചുകൂടാനുള്ള സാഹചര്യം പരിഗണിച്ച് കനത്ത സുരക്ഷാവലയത്തിലാണ് മുംബൈയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പവാറിനും മറ്റ് മുതിർന്ന നേതാക്കൾക്കും എതിരെ കേസ് എടുത്തതിനു പിന്നാലെ മുംബൈയിൽ ഇ ഡി ഓഫിസിനു മുൻപിൽ തുടർച്ചയായി എൻസിപി പ്രവർത്തകർ പ്രതിഷേധ പരിപടികൾ സംഘടിപ്പിച്ചിരുന്നു.