കങ്കണ വിവാദം തിരിച്ചടിച്ചോ; ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ ശരദ് പവാര്‍

Published : Sep 09, 2020, 07:35 PM ISTUpdated : Sep 09, 2020, 07:40 PM IST
കങ്കണ വിവാദം തിരിച്ചടിച്ചോ; ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ ശരദ് പവാര്‍

Synopsis

കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവത്തിനെതിരെ ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. കെട്ടിടം പൊളിച്ച ബൃഹദ് മുംബൈ കോര്‍പ്പറേഷന്റെ നടപടി അനാവശ്യമാണെന്നും ശരദ് പവാര്‍ തുറന്നടിച്ചു.  

മുംബൈ: നടി കങ്കണ റണൗട്ടിന്റെ അനധികൃത കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാറിനും മുന്നണിക്കും തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായും മറ്റൊരു ശിവസേന നേതാവ് സഞ്ജയ് റാവത്തുമായും എന്‍സിപി നേതാവ് ശരദ് പവാര്‍ ചര്‍ച്ച നടത്തുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവത്തിനെതിരെ ശരദ് പവാര്‍ രംഗത്തെത്തിയിരുന്നു. കെട്ടിടം പൊളിച്ച ബൃഹദ് മുംബൈ കോര്‍പ്പറേഷന്റെ നടപടി അനാവശ്യമാണെന്നും ശരദ് പവാര്‍ തുറന്നടിച്ചു. ശിവസേനയാണ് ബിഎംസി ഭരിക്കുന്നത്. മുംബൈ പാക് അധീന കശ്മീര്‍ പോലെയാണെന്ന് കങ്കണ പറഞ്ഞതോടെയാണ് വിവാദം തുടങ്ങുന്നത്. പിന്നീട് കങ്കണക്കെതിരെ ശിവസേന നേതാക്കള്‍ രംഗത്തെത്തി. 

മുംബൈയില്‍ ഇത്തരത്തിലുള്ള അനധികൃതമായ നിരവധി കെട്ടിടങ്ങളുണ്ട്. അവയ്‌ക്കെതിരെ നടപടിയെടുക്കാതെ കങ്കണയ്‌ക്കെതിരെ നടപടിയെടുക്കുന്നത് തെറ്റായ പ്രതിച്ഛായയ്ക്ക് കാരണമാകുമെന്നായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. സുശാന്ത് സിംഗിന്റെ മരണത്തിലെ അന്വേഷണത്തിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ കങ്കണയ്‌ക്കെതിരെയുള്ള നടപടി പ്രതികാര സ്വഭാവമുള്ളതാണെന്നും ശരദ് പവാര്‍ കുറ്റപ്പെടുത്തിയിരുന്നു. 

അതേസമയം കങ്കണയുടെ മുംബൈയിലെ ഓഫീസിനോട് ചേര്‍ന്നുള്ള അനധികൃത നിര്‍മ്മാണങ്ങള്‍പൊളിക്കുന്നനടപടി ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹര്‍ജിയില്‍ മറുപടി നല്‍കാന്‍മുംബൈ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ട കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്