
മുംബൈ: വനിത സംവരണം നൽകുന്നതിനായി ഉത്തരേന്ത്യയുടെയും മാനസികാവസ്ഥ ഇനിയും അനുകൂലമല്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. ശനിയാഴ്ച പൂനെ ഡോക്‌ടേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തൊപ്പം ലോക്‌സഭാംഗവും മകളുമായ സുപ്രിയ സുലെയും ഉണ്ടായിരുന്നു. ഇരുവരും നടത്തിയ സംവാദത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
ലോക്‌സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും ഇനിയും സ്ത്രീകൾക്കായി 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന വനിതാ സംവരണ ബില്ല് പാസാകാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശരത് പവാര്‍. കോൺഗ്രസ് ലോക്‌സഭാംഗമായിരുന്ന കാലം മുതൽ താൻ ഈ വിഷയത്തിൽ പാർലമെന്‍റില്‍ സംസാരിക്കാറുണ്ടെന്ന് പവാർ പറഞ്ഞു.
പാർലമെന്‍റിന്‍റെ, പ്രത്യേകിച്ച് ഉത്തരേന്ത്യയുടെ, മാനസികാവസ്ഥ വനിത സംവരണബില്ലിന് അനുകൂലമായിരുന്നില്ല. ഞാൻ കോൺഗ്രസ് ലോക്‌സഭാംഗമായിരുന്നപ്പോൾ സ്ത്രീ സംവരണ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നതായി ഓര്‍ക്കുന്നുണ്ട്. പാർലമെന്‍റില്‍, ഒരിക്കൽ ഈ വിഷയത്തില്‍ എന്‍റെ പ്രസംഗം പൂർത്തിയാക്കി, ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ, എന്റെ പാർട്ടിയിലെ ഭൂരിപക്ഷം എംപിമാരും എഴുന്നേറ്റു പോയി, എന്റെ പാർട്ടിയിലെ ആളുകൾക്ക് പോലും ഇത് ദഹിക്കുന്നില്ല," പവാർ പറഞ്ഞു.
ബിൽ പാസാക്കാൻ എല്ലാ പാർട്ടികളും ശ്രമിക്കണമെന്ന് എൻസിപി അധ്യക്ഷൻ പറഞ്ഞു. താന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം കൊണ്ടുവന്നിരുന്നു. ആദ്യം എതിർത്തെങ്കിലും പിന്നീട് ആളുകൾ അത് അംഗീകരിച്ചുവെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു.
പി സി ചാക്കോയ്ക്ക് രണ്ടാമൂഴം, വീണ്ടും എൻസിപി സംസ്ഥാന അധ്യക്ഷൻ
'മഹാരാഷ്ട്രയുടെ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാകട്ടേ', ഷിന്‍ഡെയ്ക്ക് ആശംസയുമായി പവാര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam