ഷര്‍ജീല്‍ ഇമാമിന് കൊവിഡ് ; ദില്ലിയിലേക്ക് മാറ്റാനുള്ള തീരുമാനം മാറ്റി

By Web TeamFirst Published Jul 22, 2020, 9:01 AM IST
Highlights

ജൂലായ് 17ന് ഷര്‍ജീല്‍ ഇമാമിനെ ദില്ലിയിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റി.
 

ഗുവാഹത്തി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലേക്ക് മാറ്റാനുള്ള തീരുമാനം മാറ്റി. ഗുവാഹത്തി ജയിലില്‍ കഴിയുന്ന ഷര്‍ജീലിനെ 17ന് ദില്ലിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഷര്‍ജീലിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അധികൃതര്‍ നിലപാട് മാറ്റി. ഗുവാഹത്തി സെന്‍ട്രല്‍ ജയിലിലാണ് ഷര്‍ജീല്‍ തടവില്‍ കഴിയുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും സ്രവ പരിശോധനയില്‍ പോസിറ്റീവായതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ജയിലിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ജയില്‍പ്പുള്ളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡ് കൊവിഡ് ആശുപത്രിയാക്കി മാറ്റി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെ ഗുവാഹത്തി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രിയിലേക്ക് മാറ്റി.

ഗുവാഹത്തി ജയിലിലെ 435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തില്‍ രാജ്യവിരുദ്ധ പ്രസംഗം നടത്തിയതിനാണ് യുഎപിഎ ചുമത്തി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

click me!