ശശി തരൂരും കെ സി വേണുഗോപാലും കോൺഗ്രസ് പ്രവർത്തകസമിതിയിൽ, ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

Published : Aug 20, 2023, 03:04 PM ISTUpdated : Aug 20, 2023, 03:11 PM IST
ശശി തരൂരും കെ സി വേണുഗോപാലും കോൺഗ്രസ് പ്രവർത്തകസമിതിയിൽ, ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

Synopsis

അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് തരൂർ. കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പപ്പെടുത്തി. എ കെ ആന്റണിയെ പ്രവർത്തക സമിതിയിൽ നിലനിർത്തി. കനയ്യ കുമാറിനെ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തി. ജി ട്വന്റി നേതാക്കളും സമിതിയിലുണ്ട്. പ്രഖ്യപിച്ചത് 39 അംഗ പ്രവർത്തക സമിതി.  

ദില്ലി: കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തി. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തി. തിരുത്തൽ വാദികളായ ജി- 23  നേതാക്കളെയും കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി.


കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. എന്നാൽ പ്രവർത്തകസമിതിയിൽ അംഗത്വം നൽകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പ്രവർത്തകസമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനപരമായി പാർട്ടിയിൽ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കും. മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർ തുടരും എന്നതിൽ സംശയമുണ്ടായിരുന്നില്ല. ഇവർക്ക് പുറമെ 34 അംഗങ്ങൾ കൂടി പ്രവർത്തക സമിതിയിലുണ്ട്. രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിറിൽ യുവാക്കൾക്ക് കൂടി പ്രാധിനിത്യം നൽകണമെന്ന തീരുമാനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സച്ചിൻ പൈലറ്റിനെയും കനയ്യ കുമാറിനെയും ഉൾപ്പടെയുള്ളവരെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്. പ്രവർത്തക സമിതിയിലെ 39 അംഗങ്ങൾക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവർത്തക സമിതിയിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മരണം വരെ സംഭവിക്കാം', ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് നിരോധനവുമായി തമിഴ്നാട്
കോടീശ്വരനായ യാചകൻ! ചക്ര പലകയിൽ ഭിക്ഷാടനം, എത്തുന്നത് സ്വന്തം കാറിൽ, സ്വന്തമായി 3 നിലയുള്ള വീടും ഫ്ലാറ്റുമടക്കം 3 കെട്ടിടങ്ങൾ !