ശശി തരൂരിന്റെ പരാതിയിൽ അർണബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ്

By Web TeamFirst Published Sep 10, 2020, 1:08 PM IST
Highlights

ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഹർജി

ദില്ലി: ശശി തരൂരിന്റെ പരാതിയിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾക്കെതിരെ നൽകിയ ഹർജിയിലാണ് നോട്ടീസ്. സമാന്തര മാധ്യമ വിചാരണ അനുവദിക്കാനാകില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.

click me!