'ജനാധിപത്യത്തിന് നാണക്കേടായ നടപടി, എത്രത്തോളം ലജ്ജാകരം'; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

Published : Nov 13, 2026, 12:46 PM IST
Amit shah

Synopsis

തെലങ്കാനയിലെ ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികളെ വിലക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ കോൺഗ്രസ് എംപി ശശി തരൂർ രൂക്ഷമായി വിമർശിച്ചു. ഈ നടപടി ജനാധിപത്യത്തിന് നാണക്കേടാണെന്നും എതിർ ശബ്ദങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്ന 115 പേർക്കാണ് പ്രവേശനം നിഷേധിച്ചത്.

ദില്ലി: തെലങ്കാനയിലെ ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികളെ വിലക്കിയ സംഭവത്തിൽ എതിർപ്പുമായി കോൺ​ഗ്രസ് എംപി ശശി തരൂർ. നടപടി നിരാശാജനകമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് നടപടിയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് നാണക്കേടായ നടപടിയാണെന്നും എതിർ ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തുകയാണെന്നും തരൂർ പറഞ്ഞു. പരിപാടിക്കായി വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്ന 315 പ്രഭാഷകരിൽ 115 പേർക്കും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയോ അവരുടെ വിസ റദ്ദാക്കപ്പെടുകയോ ചെയ്തുവെന്ന വിവരം ഹൈദരാബാദിൽ എത്തിയപ്പോഴാണ് അറിയുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇത് സംഭവിച്ചതെന്നാണ് വ്യക്തമാകുന്നത്. ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്രയും കടുത്ത നടപടി സ്വീകരിച്ചതെന്ന് വ്യക്തമല്ല. എന്നാൽ സമ്മേളനം നാളെ അവസാനിക്കുന്നതിനാൽ ഈ തീരുമാനം ഇനി തിരുത്തുക അസാധ്യമാണ്. വിമർശനാത്മകമായേക്കുമെന്ന് ഭയപ്പെടുന്ന ഏത് ശബ്ദത്തെയും അടിച്ചമർത്താൻ മാത്രം അരക്ഷിതാവസ്ഥയിലായിപ്പോയി അഭിമാനകരമായ ഒരു ജനാധിപത്യം എന്നത് എത്രത്തോളം ലജ്ജാകരമാണെന്നും തരൂർ കുറിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വന്യജീവി സംരക്ഷണ ഫണ്ട്‌ വെട്ടിക്കാൻ പദ്ധതി ചെലവ് 99 ശതമാനം കുറച്ചു കാണിച്ചു: അദാനി ഗ്രൂപ്പിനെതിരെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം
ഐഒഎ തെരഞ്ഞെടുപ്പിൽ പി ടി ഉഷയുടെ നീക്കത്തിൽ അമ്പരന്ന് എതിർചേരി, ദില്ലിയിൽ അനൗദ്യോഗിക യോഗം