
ദില്ലി: രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലുണ്ടായ തകര്‍ച്ച ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്‍റെ ട്വീറ്റ്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം നരേന്ദ്ര മോദി മികച്ച സാമ്പത്തിക വിദഗ്ധന്‍ ആണെന്ന സ്മൃതി ഇറാനിയുടെ പരാമര്‍ശത്തോടൊപ്പമാണ് ശശി തരൂരിന്‍റെ ട്വീറ്റ്.
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയെന്ന കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് വന്നത്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലേക്കാണ് കുതിച്ചു കയറിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധി ലക്ഷ്യം കടന്നാണ് 7.35-ലേക്ക് പണപ്പെരുപ്പം കുതിച്ചത്. നവംബറില്‍ 5.54 ശതമാനം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്നുമാണ് രണ്ട് ശതമാനത്തോളം കുതിച്ചു കയറി പണപ്പെരുപ്പം 7.39-ല്‍ എത്തിയത്.
2014 ജൂലൈക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്. 7.39 ശതമാനമായിരുന്നു 2014- ജൂലൈയില്‍ ഉണ്ടായത്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ പൊതുവില്‍ ഉണ്ടായ തളര്‍ച്ചയക്ക് പിന്നാലെയാണ് ഈ തിരിച്ചടി. പച്ചക്കറികള്‍ അടക്കമുള്ള ഉത്പന്നങ്ങളുടെ ഭക്ഷ്യോത്പന്നങ്ങളുടെ വിലവര്‍ധനയാണ് പണപ്പെരുപ്പത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം പച്ചക്കറിയുടെ വിലക്കയറ്റം നവംബറിലെ 36 ശതമാനത്തില്‍ നിന്നും 60.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങളുടെ പൊതുവിലുള്ള വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്നും 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam