ഇക്കാലത്തെ ഇന്ത്യയിലെ പോപ്പുലർ ഫിക്ഷൻ! മോദിയെ ഉന്നം വച്ച് തരൂര്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published : May 20, 2022, 03:15 PM ISTUpdated : May 20, 2022, 03:38 PM IST
ഇക്കാലത്തെ ഇന്ത്യയിലെ പോപ്പുലർ ഫിക്ഷൻ! മോദിയെ ഉന്നം വച്ച് തരൂര്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Synopsis

നിരവധി പേർ തരൂരിന്റെ ട്വീറ്റിന് കമന്റുമായി എത്തി. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള പുസ്തകത്തെ ട്രോളി കോൺ​ഗ്രസ് എംപി ശശി തരൂർ. പുസ്തക വിൽപന ശാലയിൽ പോപ്പുലർ ഫിക്ഷൻ സെക്ഷനിൽ മോദിയുടെ  മുഖചിത്രമുള്ള എ നേഷൻ ടു പ്രൊട്ടക്ട്‌: ലീഡിങ് ഇന്ത്യ ത്രൂ ദ കൊവിഡ് ക്രൈസിസ് എന്ന പുസ്തകം പ്രദർശിപ്പിച്ചിരിക്കുന്നതിന്‍റെ ചിത്രമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. പ്രിയം ​ഗാന്ധിയാണ് പുസ്തകത്തിന്റെ രചയിതാവ്. നിരവധി പേർ തരൂരിന്റെ ട്വീറ്റിന് കമന്റുമായി എത്തി. 
 

 

 

വനിതാ നേതാക്കൾക്കൊപ്പം പറുദീസയുടെ പാരഡിക്ക് ചുവടുവെച്ച് ശശി തരൂർ- വീഡിയോ

കൊച്ചി: തൃക്കാക്കരയിൽ (Thrilkkakkara bye election) കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ (Uma Thomas) പ്രചാരണത്തിന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നൃത്തം ചവിട്ടി കോൺ​ഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. (Shashi Tharoor) മഹിളാ കോൺ​ഗ്രസ് ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യുന്നതിനിടെയാണ് വനിതാ പ്രവർത്തകർക്കൊപ്പം ശശി തരൂർ നൃത്തം ചെയ്തത്. ഭീഷ്മ പർവത്തിലെ പാട്ടിന്റെ പാരഡിയാണ് പ്രചാരണ ഗാനമായി ഒരുക്കിയത്. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് പ്രകാശന ചടങ്ങ് നടന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായ ജെബി മേത്തർ അധ്യക്ഷത വഹിച്ചു.

  My “Chambikko” moment today (for translation, ask a Malayali!) ⁦@INCKerala⁩ ⁦@MahilaCongress⁩ ⁦@AdvJebiMather⁩ pic.twitter.com/znOrhQMzDK — Shashi Tharoor (@ShashiTharoor) May 18, 2022

തൃക്കാക്കരയിൽ യുഡിഎഫ് വിജയിക്കുമെന്ന് ശശി തരൂർ പറഞ്ഞു. താൻ വികസനത്തിനൊപ്പമാണെന്നും എന്നാൽ പഠിക്കാതെ കാര്യങ്ങൾ നടപ്പാക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസനം കൊണ്ടുവരുമ്പോൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളെ ഉപദ്രവിച്ചിട്ടല്ല വികസനം നടപ്പാക്കേണ്ടത്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫും ചില വിദഗ്ദരും ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി