
ദില്ലി: ജാമിയ മിലിയ സർവകലാശാലയിലും ജവഹർലാൽ നെഹ്‌റു സർവകലാശാലയിലും ശശി തരൂർ എംപിക്കെതിരെ പ്രതിഷേധം. ശശി തരൂരിന്‍റെ നിലപാട് ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ആദ്യം പ്രതിഷേധം ഉണ്ടായത്. ഒരു സംഘം ആളുകള്‍ ശശി തരൂരിന്‍റെ വാഹനം തടയാൻ ശ്രമിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറിയ സംഘമാണ് ശശി തരൂരിന്‍റെ വാഹനം തടയാൻ ശ്രമിച്ചത്. എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ശശി തരൂർ എംപിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.
On my way to Jamia https://t.co/fBnVvY0Zvb
പിന്നീട്, തരൂർ ജെഎൻയുവിൽ എത്തുകയും അവിടെയും പ്രതിഷേധം ഉണ്ടാവുകയായിരുന്നു. തരൂരിന് മുന്നിൽ പോസ്റ്ററുമായി ഒരു സംഘം വിദ്യാർത്ഥികൾ നിശബ്ദ പ്രതിഷേധം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam