ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു; 'ആജീവനാന്തകാലം മോദിയുടെ അനുയായി ആയി തുടരും'

Published : Aug 17, 2026, 11:10 AM IST
shehzad poonawalla

Synopsis

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും, സോഷ്യൽ മീഡിയയിൽ പ്രധാനമന്ത്രി മോദിയുടെ അനുയായിയായി തുടരുമെന്ന് കുറിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

ദില്ലി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല വീണ്ടും പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. പാർട്ടിയിൽ നിന്നും സംഘടനാ ചുമതലകളിൽ നിന്നും രാജിവെച്ചുള്ളതാണ് കത്ത്. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൂനവാല പാർട്ടി നേതൃത്വത്തിന് രാജി സമർപ്പിച്ചത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഒപ്പം സംഘടനയിലെ എല്ലാ ഭാവി ചുമതലകളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് രാജിക്കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'ലെ (ട്വിറ്റർ) തന്റെ ബയോ (Bio) അദ്ദേഹം പുതുക്കി. ബിജെപി ദേശീയ വക്താവ് എന്ന വിവരണം നീക്കം ചെയ്ത അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായി ആജീവനാന്തം തുടരുമെന്ന് തന്റെ പ്രൊഫൈലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 2017-ൽ കോൺഗ്രസ് പാർട്ടിയിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേട് ആരോപിച്ചാണ് ഷെഹ്സാദ് പൂനവാല കോൺഗ്രസ് വിട്ടത്. തുടർന്ന് ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം പിന്നീട് പാർട്ടിയുടെ ദേശീയ വക്താവായി. ടെലിവിഷൻ ചർച്ചകളിൽ പാർട്ടിയുടെ പ്രധാന വക്താക്കളിലൊരാളായി ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് വ്യക്തമാക്കിയെങ്കിലും, അദ്ദേഹത്തിന്റെ പെട്ടെന്നുള്ള രാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സജീവ രാഷ്ട്രീയത്തിൽ നിന്നുള്ള പിന്മാറ്റമാണോ അതോ മറ്റ് രാഷ്ട്രീയ തീരുമാനങ്ങളാണോ വരാനിരിക്കുന്നത് എന്നത് സംബന്ധിച്ച് അദ്ദേഹം ഔദ്യോഗികമായി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാൻ പണമില്ലാത്ത കമ്പനിക്ക് ടി.എം.സി പാർട്ടിഫണ്ടിൽ നിന്ന് 160 കോടി നൽകി; നിർണ്ണായകമായ കണ്ടെത്തലുമായി ഇഡി
പെൺകുട്ടികളുടെ അസ്വാഭാവിക പെരുമാറ്റം, രാത്രിയിൽ പാദസരങ്ങളുടെ ശബ്‌ദം; പ്രേതബാധ ഭയന്ന് അമരാവതിയിലെ ഹോസ്റ്റൽ ഒഴിഞ്ഞ് 600 കുട്ടികൾ