
ദില്ലി: ദില്ലി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്‍റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദില്ലി നിസാമുദീനിലെ നിഗം ബോധ്‍ഘട്ടില്‍ നടക്കും. മൃതദേഹം ഇപ്പോള്‍ ദില്ലിയിലെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. രാവിലെ 11 മണിയോടെ മൃതദേഹം വീട്ടില്‍ നിന്ന് എഐസിസി ആസ്ഥാനത്ത് എത്തിച്ച് പൊതുദര്‍ശനത്തിന് വെക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ ഇന്നലെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. ഹൃദയാഘതത്തെത്തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം.
മൂന്ന് ദിവസം മുമ്പായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്ന് ഷീലാ ദീക്ഷിതിനെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട് 3.15 ന് വീണ്ടും ഹൃദയാഘാതമുണ്ടാവുകയും 3.55 ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ആരോഗ്യ പ്രശ്‍നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ദില്ലി കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഷീല ദീക്ഷിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam