കോൺ​ഗ്രസ് നേതാക്കളെ കണ്ട് ഷെട്ടർ; ഡികെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി കൂടിക്കാഴ്ച

Published : Apr 16, 2023, 11:56 PM IST
കോൺ​ഗ്രസ് നേതാക്കളെ കണ്ട് ഷെട്ടർ; ഡികെ ശിവകുമാർ, സിദ്ധരാമയ്യ എന്നിവരുമായി കൂടിക്കാഴ്ച

Synopsis

ഇന്നലെ അർധരാത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. 

ബെം​ഗളൂരു: കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ജഗദീഷ് ഷെട്ടര്‍. ഡികെ ശിവകുമാർ, സിദ്ധരാമയ്യ എന്നീ നേതാക്കളുമായി കൂടിക്കാഴ്ച. സീറ്റ് തർക്കത്തെ തുടർ‌ന്നാണ് ജ​ഗദീഷ് ഷെട്ടർ ബിജെപിയിൽ നിന്ന് രാജിവെച്ചത്. കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയാണ് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ രാജി പ്രഖ്യാപിച്ചത്. ഇന്നലെ അർധരാത്രിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം. 

കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പ്രഹ്ലാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ എന്നിവർ രാത്രിയിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടതോടെയാണ് കടുത്ത നടപടികളിലേക്ക് പോയത്. എന്നാൽ മറ്റ് പാർട്ടികളിൽ അംഗത്വം എടുക്കുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. നേരത്തെ ബിജെപി വിട്ടുവന്ന ലക്ഷ്മൺ സാവ്ദിയ്ക്ക് സിറ്റിങ് സീറ്റായ അത്താനി സീറ്റ് കോൺഗ്രസ് നൽകിയിരുന്നു. മുതിർന്ന രണ്ട് നേതാക്കളും നിരവധി എംഎൽഎമാരും പ്രവർത്തകരും പാർട്ടി വിട്ടത് ബിജെപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതിനിടെ ബിജെപിയുടെ അവസാന ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.

മുതിർന്ന നേതാവ് ജ​ഗദീഷ് ഷെട്ടർ രാജിവെച്ചു, കർണാടകയിൽ ബിജെപി പ്രതിസന്ധിയിൽ

PREV
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ