ശിവസേന ഉദ്ദവ് വിഭാ​ഗം വിമത എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ അം​ഗത്വമെടുക്കും

Published : Jun 22, 2026, 03:56 PM IST
Uddhav, Eknath Shinde

Synopsis

ശിവസേന ഉദ്ദവ് വിഭാ​ഗത്തിൽനിന്നും വിമതരായ ആറ് എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ ഔദ്യോ​ഗികമായി അം​ഗത്വം എടുക്കും. മുംബൈയിലാണ് വിമതർ അം​ഗത്വം എടുക്കുന്നത്.

ദില്ലി: ശിവസേന ഉദ്ദവ് വിഭാ​ഗത്തിൽനിന്നും വിമതരായ ആറ് എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ ഔദ്യോ​ഗികമായി അം​ഗത്വം എടുക്കും. മുംബൈയിലാണ് വിമതർ അം​ഗത്വം എടുക്കുന്നത്. എൻഡിഎക്ക് പിന്തുണ അറിയിച്ച് ലോക്സഭയിൽ തുടരാൻ അനുമതി തേടി വിമതർ ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. വിമത എംപി കൃഷ്ണ നാ​ഗേഷ് അഷ്ടികറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് ഉദ്ദവ് വിഭാ​ഗം അറിയിച്ചു.

ഹിങ്ഗോളി എംപിയായ അഷ്ടികർ ഉദ്ദവ് പക്ഷത്തുനിന്നും മാറുകയാണെന്ന് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. വിമതർ ജനവിധിക്കെതിരായി പ്രവർത്തിക്കുകയാണെന്നും, ബിജെപിയെ പിന്തുണയ്ക്കുന്നത് യഥാർത്ഥ ശിവസേനയല്ലെന്നും ആദിത്യ താക്കറെ പ്രതികരിച്ചു. ആറ് ശിവസേന എംപിമാർകൂടി വരുന്നതോടെ ലോക്സഭയിൽ എൻഡിഎയുടെ സംഖ്യ 319 ആയി ഉയരും. നേരത്തെ വിമതരായ 20 തൃണമൂൽ എംപിമാരും എൻഡിഎയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിരക്ക് കൂട്ടാതെ രക്ഷയില്ല, വൻ നഷ്ടം; സ്ത്രീ സൗജന്യ യാത്രയിൽ ശരിക്കും പെട്ട് കർണാടക സർക്കാർ, ബസ് ചാർജ് വർധന സൂചന നൽകി ഡി കെ ശിവകുമാർ
പിറന്നാളാഘോഷത്തിന് വാങ്ങിയ ചോക്ലേറ്റിൽ പുഴു, കഴിച്ചവർ ആശുപത്രിയിൽ, അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശം