
ഭോപ്പാൽ: പശുക്കളുടെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്താന്‍ മധ്യപ്രദേശ് സംസ്ഥാന സര്‍ക്കാര്‍ 'ഗോ മന്ത്രിസഭ' രൂപവത്കരിച്ചതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ. മിനി മന്ത്രിസഭ രൂപവത്കരിക്കുന്നതിന് ആവശ്യമായ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു.
ആഭ്യന്തരം, മൃഗസംരക്ഷണം, വനം, പഞ്ചായത്ത്-ഗ്രാമീണ വികസനം, കർഷക ക്ഷേമ വകുപ്പ് മന്ത്രിമാര്‍ ഉള്‍പ്പെടുന്നതായിരിക്കും 'ഗോ മന്ത്രിസഭ' എന്ന് ചൗഹാൻ ട്വീറ്റ് ചെയ്തു. മന്ത്രിസഭയുടെ ആദ്യ യോഗം ഗോപാഷ്ടമി നാളായ നവംബർ 22ന് അഗർമാൽവയിലെ ഗോശാലയില്‍ ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേ സമയം ഗോമന്ത്രാലയം സ്ഥാപിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനമെന്നും ഇപ്പോൾ 'ഗോ മന്ത്രിസഭയാണ് രൂപവത്കരിക്കുന്നതെന്നും കോൺഗ്രസ്നേതാവ്കമൽനാഥ്ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam