
ഭോപ്പാല്‍: പശുവും(Cow) ചാണകവും (Cow dung) ഗോമൂത്രവും (Cow urine) വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രാജ്യം മികച്ച സാമ്പത്തികാവസ്ഥയിലേക്ക് എത്തുമെന്നും മധ്യപ്രദേശ് (Madhyapradesh) മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍(Shivraj Singh Chouhan ). സര്‍ക്കാര്‍ പശുക്കള്‍ക്കായി സംരക്ഷണ കേന്ദ്രവും ഷെല്‍ട്ടറുകളുമൊരുക്കി. എന്നാല്‍ സമൂഹത്തിന്റെ സഹകരണമില്ലാതെ ഇതൊന്നും ഫലപ്രദമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സംഘടിപ്പിച്ച ശക്തി 2021 കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശുക്കള്‍, ചാണകം, ഗോമൂത്രം എന്നിവയിലൂടെ ഓരോ വ്യക്തിയുടെ സാമ്പത്തികാവസ്ഥയും മെച്ചപ്പെടുത്താം. അതുവഴി രാജ്യവും സാമ്പത്തികമായി അഭിവൃദ്ധിപ്പെടും. എംപിമാരുടെ ശ്മശാനങ്ങളില്‍ വിറക് ഉപയോഗം കുറച്ച് പകരം ചാണകം ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട കര്‍ഷകര്‍ക്കും കന്നുകാലി ഉടമകള്‍ക്കും പശുവളര്‍ത്തല്‍ എങ്ങനെ ലാഭകരമാക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം വെറ്ററിനറി ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രി പര്‍ഷോത്തം രൂപാലയും ചടങ്ങില്‍ പങ്കെടുത്തു. ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളില്‍ പശു വളര്‍ത്തല്‍ മേഖലയില്‍ സ്ത്രീകള്‍ സജീവമായത് ക്ഷീര വ്യവസായത്തിന്റെ വിജയത്തിന് കാരണമായെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ എത്തുന്നവരെ കേന്ദ്രം സഹായിക്കണമെന്നും അവര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam