'രാവണന്‍റെ നാട്ടില്‍ ചെയ്തു'; രാമന്‍റെ നാട്ടിലും ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന

By Web TeamFirst Published May 1, 2019, 10:33 AM IST
Highlights

ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് ശ്രീലങ്ക മുഖം മറയ്ക്കുന്ന രീതിയിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.

മുംബെെ: ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ്യത്ത് ബുര്‍ഖ നിരോധിക്കണമെന്ന് എന്‍ഡിഎയിലെ സഖ്യകക്ഷി കൂടിയായ ശിവസേന അവരുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചിരുന്നു.

ഈ മാര്‍ഗം ഇന്ത്യയും പിന്തുടരണണെന്നാണ് ശിവസേനയുടെ ആവശ്യം. ഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് ശ്രീലങ്ക മുഖം മറയ്ക്കുന്ന രീതിയിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്. മുത്തലാഖ് മാത്രമല്ല ഇന്ത്യയില്‍ നിരോധിക്കേണ്ടത്, ബുര്‍ഖ കൂടിയാണ്.

രാവണന്‍റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്‍റെ നാടായ ഇന്ത്യയും അത് നടപ്പാക്കാനാകുമെന്നും സാമ്നയിലെ ലേഖനത്തില്‍ ശിവസേന പറയുന്നു. നേരത്തെ, മുഖം മറയ്ക്കുന്ന തരത്തിലുള്ള ബുര്‍ഖ അടക്കമുള്ളവ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഹിന്ദു സേന ആഭ്യന്തര മന്ത്രാലയത്തോടെ ആവശ്യപ്പെട്ടിരുന്നു. 

click me!