രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേന ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേക്കും

Published : Jul 12, 2022, 05:12 PM IST
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശിവസേന ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേക്കും

Synopsis

എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നതിന് അർഥം ബിജെപിയെ പിന്തുണയ്ക്കുന്നു എന്നല്ലെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. 

മുംബൈ:രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ ശിവസേനാ പിന്തുണച്ചേക്കും. പാർട്ടി എംപിമാരുമായി ഉദ്ദവ് താക്കറെ നടത്തിയ ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് വിവരം. പ്രഖ്യാപനം ഉദ്ദവ് തന്നെ നടത്തും.  എൻഡിഎ സ്ഥാനാർഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കുന്നതിന് അർഥം ബിജെപിയെ പിന്തുണയ്ക്കുന്നു എന്നല്ലെന്ന് സേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എംപിമാരിൽ ഭൂരിപക്ഷവും ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കണം എന്ന നിലപാടുകാരാണ്. എംഎൽഎമാർക്ക് പിന്നാലെ എംപിമാരും ശിൻഡെ പക്ഷത്തേക്ക് പോയേക്കുമെന്ന സൂചനകൾക്കിടെയാണ് ഉദ്ദവ് സമ്മർദ്ദത്തിന് വഴങ്ങുന്നത്.

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ