വിജയ് സർക്കാർ വീഴും, വ‍ർഷം കുറിച്ച് കെ അണ്ണാമലൈയുടെ പ്രവചനം! തമിഴ്നാട്ടിൽ 2031 ൽ ഭരണത്തുടർച്ചയുണ്ടാകില്ല, 39 കടക്കാത്ത യുവത്വം മാറ്റത്തിന് വിധിയെഴുതും

Published : Jul 12, 2026, 09:33 PM IST
annamalai

Synopsis

തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് കെ അണ്ണാമലൈ. വിജയിനെ അധികാരത്തിലേറ്റുന്ന അതേ യുവത്വം തന്നെ 2031 ലെ തിരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനായി വോട്ട് ചെയ്യുമെന്നും, സംസ്ഥാനത്തെ ഭരണമാറ്റ പ്രവണത തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിനും തുടർച്ചയുണ്ടാികില്ലെന്ന് ബി ജെ പി മുൻ നേതാവ് കെ അണ്ണാമലൈയുടെ പ്രവചനം. സംസ്ഥാനത്ത് 2021 ലും 2026 ലുണ്ടായ ഭരണമാറ്റ പ്രവണത 2031 ലും ആവർത്തിക്കുമെന്നാണ് 'വീ ദ് ലീഡേഴ്‌സ്' കൂട്ടായ്മയുടെ ആദ്യ യോഗത്തിൽ അണ്ണാമലൈ വിവരിച്ചത്. 39 വയസ്സിൽ താഴെയുള്ള യുവവോട്ടർമാരാണ് തമിഴക വെട്രി കഴകത്തെ (ടി വി കെ) ഇത്തവണ വിജയിപ്പിച്ച് വിജയിനെ മുഖ്യമന്ത്രിയായി അധികാരത്തിലേറ്റിയത്. 2031 ലെ തെരഞ്ഞെടുപ്പിൽ ഇതേ യുവത്വം പുതിയൊരു ഭരണമാറ്റത്തിനായി വോട്ട് ചെയ്യുമെന്നും വിജയ് സർക്കാരിന് തുടർച്ചയുണ്ടാകില്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. താൻ ഒരു ഹിന്ദുവാണ്, എന്നാൽ ജാതിയും മതവും വീട്ടിനുള്ളിൽ അടച്ചുപൂട്ടിവെച്ചാണ് താൻ എന്നും വീടിന് പുറത്തിറങ്ങാറുള്ളതെന്നും അദ്ദേഹം വിവരിച്ചു. അടുത്തിടെ ബി ജെ പി വിട്ട മുൻ സംസ്ഥാന അധ്യക്ഷനായ അണ്ണാമലെ രാഷ്ട്രീയ പ്രവർത്തനത്തിനായി രൂപീകരിച്ച കൂട്ടായ്മയാണ് 'വീ ദ് ലീഡേഴ്‌സ്'.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂത്രം കുടിപ്പിച്ചു, മുടി പിഴുതെടുത്ത് മന്ത്രവാദം, മുൻ എംപിക്കെതിരെ ദുർമന്ത്രവാദ ആരോപണവുമായി മരുമകൾ
രാജ്യത്താകമാനം സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ ദേശീയപതാക പകുതി താഴ്ത്തും; ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദിന്റെ നിര്യാണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം