
ദില്ലി: രാജ്യത്തെ കുട്ടി ഡ്രൈവർമാർ ഉണ്ടാക്കിയ റോഡ് അപകടങ്ങളിൽ ആദ്യ പത്തിൽ ഇടം പിടിച്ച് കേരളവും. പ്രായപൂർത്തിയാവാത്ത ഡ്രൈവർമാർ മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത് തമിഴ്നാടാണ്. ബുധനാഴ്ച രാജ്യസഭയിലാണ് കേന്ദ്ര ഗതാഗത ദേശീയപാത മന്ത്രാലയം പുറത്ത് വിട്ട 2023-24 വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. 11890 റോഡ് അപകടങ്ങളാണ് കുട്ടി ഡ്രൈവർമാർ രാജ്യത്തുണ്ടാക്കിയിട്ടുള്ളത്.
2063 അപകടങ്ങളാണ് തമിഴ്നാട്ടിലുണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള മധ്യപ്രദേശിൽ 1138 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 1067 കേസുകളാണ് ഉള്ളത്. ഉത്തർ പ്രദേശ് (935), ആന്ധ്ര പ്രദേശ്(766), കർണാടക(751), ഗുജറാക്ക് (727), കേരളം (645), ഛത്തീസ്ഗഡ്(504), രാജസ്ഥാൻ (450) എന്നിങ്ങനെയാണ് കുട്ടി ഡ്രൈവർമാരുണ്ടാക്കുന്ന അപകടങ്ങളുടെ കണക്ക്. നിധിൻ ഗഡ്കരിയാണ് കണക്ക് സഭയിൽ അവതരിപ്പിച്ചത്.
പുള്ളിപ്പുലിയുടെ പിടിയിൽ വളർത്തുനായ, ചാടിവീണ് ആക്രമിച്ച് മാനസികാരോഗ്യ വിദഗ്ധൻ, പുള്ളിപ്പുലി ചത്തു
1316 ചലാനുകളിലായി ബിഹാറിൽ കുട്ടി ഡ്രൈവർമാരിൽ നിന്ന് 44.27 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. ലൈസൻസില്ലാത്ത് വ്യക്തിക്ക് വാഹനം നൽകിയ 71 വാഗനങ്ങളിൽ നിന്നായി 1.3 ലക്ഷം പിഴയായി ഈടാക്കിയിട്ടുണ്ട്. 16 ആക്സിഡന്റുകൾ വീതമാണ് ശരാശരി രാജ്യത്തുണ്ടായിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam