പുലിയെ മല്‍പിടുത്തത്തിലൂടെ കീഴ്‍പ്പെടുത്തിയ യുവാവ് ബൈക്കില്‍ കെട്ടിവെച്ച് ഫോറസ്റ്റ് ഓഫീസിലെത്തിച്ചു - വീഡിയോ

Published : Jul 15, 2023, 03:09 PM IST
പുലിയെ മല്‍പിടുത്തത്തിലൂടെ കീഴ്‍പ്പെടുത്തിയ യുവാവ് ബൈക്കില്‍ കെട്ടിവെച്ച് ഫോറസ്റ്റ് ഓഫീസിലെത്തിച്ചു - വീഡിയോ

Synopsis

തന്റെ കൃഷിയിടത്തില്‍ വെച്ചാണ് പുലിയെ കണ്ടതെന്ന് മുത്തു പറയുന്നു. അതിനെ മല്‍പിടുത്തത്തിലൂടെ  കീഴ്‍പ്പെടുത്തിയ ശേഷം കയര്‍ ഉപയോഗിച്ച് ബന്ധിച്ച് ബൈക്കിന്റെ പിന്നില്‍ കെട്ടിവെച്ചുകൊണ്ടാണ് ഫോറസ്റ്റ് ഓഫീസില്‍ കൊണ്ടുപോയത്. 

ബംഗളുരു: കര്‍ണാടകയിലെ ഗ്രാമത്തില്‍ പുലിയ ബൈക്കിന് പിന്നില്‍ കെട്ടിവെച്ച് കൊണ്ടുപോകുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോകളിലൊന്ന്. ഹാസന്‍ ജില്ലയിലെ ബാഗിവലു ഗ്രാമത്തില്‍ താമസിക്കുന്ന മുത്തു എന്നയാളാണ് വീഡിയോയിലുള്ളത്. തന്റെ ഫാമില്‍ കണ്ട പുലിയെ കീഴ്‍പ്പെടുത്തി ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കുകയായിരുന്നുവെന്നാണ് മുത്തു പറയുന്നത്.

തന്റെ കൃഷിയിടത്തില്‍ വെച്ചാണ് പുലിയെ കണ്ടതെന്ന് മുത്തു പറയുന്നു. അതിനെ മല്‍പിടുത്തത്തിലൂടെ  കീഴ്‍പ്പെടുത്തിയ ശേഷം കയര്‍ ഉപയോഗിച്ച് ബന്ധിച്ച് ബൈക്കിന്റെ പിന്നില്‍ കെട്ടിവെച്ചുകൊണ്ടാണ് ഫോറസ്റ്റ് ഓഫീസില്‍ കൊണ്ടുപോയത്. പുലിയുമായുള്ള മല്‍പ്പിടുത്തത്തില്‍ മുത്തുവിന് ചെറിയ പരിക്കുകളും പറ്റി.  ഒന്‍പത് മാസം പ്രായമുള്ള പുലിയാണ് ഇര തേടി നാട്ടിലിറങ്ങിയത്. 

അതേസമയം മുത്തുവിന് ദുരുദ്ദേശങ്ങളൊന്നുമില്ലെന്ന് മനസിലായതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരം മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തതു കൊണ്ടാണ് അദ്ദേഹം ബൈക്കില്‍ കെട്ടിവെച്ച് കൊണ്ടുവന്നത്. പുലി ക്ഷീണിതനായിരുന്നുവെന്നും ആക്രമിക്കാന്‍ കഴിയുന്ന ആരോഗ്യ നിലയിലായിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയ്ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ ആരോഗ്യസ്ഥിതി വിലയിരുത്തുകയാണ്. അതേസമയം ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ മുത്തുവിന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൗണ്‍സിലിങ് നല്‍കി. 

വീഡിയോ കാണാം...
 

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന