
ദില്ലി: റാഗിങ് തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയ മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ. നോട്ടീസ് നൽകിയ 18 മെഡിക്കൽ കോളേജുകളുടെ പട്ടികയും യുജിസി പുറത്തിറക്കി. ആന്ധ്രാ പ്രദേശിലെ 3 മെഡിക്കൽ കോളേജുകൾക്കും, ആസാം, ബീഹാർ, ദില്ലി, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രണ്ടു മെഡിക്കൽ കോളേജുകളും, പശ്ചിമ ബംഗാൾ, ഉത്തർ പ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ മെഡിക്കൽ കോളേജുകൾക്കുമാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
കോളേജ് ക്യാമ്പസുകളിൽ റാഗിങ് തടയുന്നതിന് വേണ്ടിയുള്ള 2019ലെ ആന്റി റാഗിങ് നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കുന്നതിൽ സ്ഥാപനത്തിന് വീഴ്ചപറ്റിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ചട്ടപ്രകാരം റാഗിങ് തടയുന്നതിന് വേണ്ടി കൈക്കൊള്ളേണ്ട നടപടികൾ സ്വീകരിക്കുന്നതിലും സ്ഥാപനത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ യുജിസി പറഞ്ഞിരിക്കുന്നത്.
ഓരോ അധ്യയന വർഷ തുടക്കത്തിലും അഡ്മിഷൻ സമയത്തും, വിദ്യാർത്ഥികളും രക്ഷിതാക്കളും ആന്റി റാഗിങ് നിയമങ്ങൾ വ്യക്തമായി മനസിലാക്കുകയും അതിന് അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടത് നിയമപരമായി നിർബന്ധമാക്കിയിട്ടുള്ളതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയുന്നതിന് വേണ്ടിയാണ് ഈ നിയമങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. ചട്ടങ്ങൾ പാലിക്കാതിരിക്കുന്നത് വിദ്യാർത്ഥികളുടെ സുരക്ഷക്ക് വെല്ലുവിളിയുമാണ്. സ്ഥാപനങ്ങളിൽ എന്തുകൊണ്ടാണ് നടപടികൾ കൈകൊള്ളാത്തതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുജിസി മെഡിക്കൽ കോളേജുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സ്ഥാപനങ്ങളുടെ പട്ടിക ഇങ്ങനെ.
ആന്ധ്രാപ്രദേശ്
ആന്ധ്രാ മെഡിക്കൽ കോളേജ്, ഗുണ്ടുർ മെഡിക്കൽ കോളേജ്, കുർണൂൽ മെഡിക്കൽ കോളേജ്.
അസം
ലഖീംപുർ മെഡിക്കൽ കോളേജ്, നഗാവോൺ മെഡിക്കൽ കോളേജ്.
ബീഹാർ
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കതിഹാർ മെഡിക്കൽ കോളേജ്, മധുബനി മെഡിക്കൽ കോളേജ്
ദില്ലി
ഹംഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് ആൻഡ് സഫ്ദർജംഗ് ഹോസ്പിറ്റൽ
മധ്യപ്രദേശ്
ബൻണ്ടൽഖാൻഡ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
പോണ്ടിച്ചേരി
ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
തമിഴ്‌നാട്
സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസ്, ക്രിസ്ത്യൻ മെഡിക്കൽ കോളേജ്
തെലങ്കാന
ഒസ്മാനിയ മെഡിക്കൽ കോളേജ്
ഉത്തർ പ്രദേശ്
ഡോ റാം മനോഹർ ലോഹിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്
പശ്ചിമ ബംഗാൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേഷൻ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്
കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലില്‍ റാഗിങ്; 11 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam