
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വാഹനാപകടം. ബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. അപകടമുണ്ടായെന്ന വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി ബസിൽ സഞ്ചരിച്ചിരുന്നവർ കർണാടക സ്വദേശികളാണ്, ബൈക്കിൽ സഞ്ചരിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേരും മറ്റ് രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
പരിക്കേറ്റവർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ എല്ലാവിധ പിന്തുണയും നൽകുമെന്ന് അഡീഷണൽ ജില്ലാ കളക്ടർ റോഷൻ റായ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അപകട കാരണം ഉടൻ തന്നെ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
READ MORE: മഹാ കുംഭമേളയിൽ ഗംഗാ സ്നാനം ചെയ്യുന്നതിനിടെ 22കാരൻ ശക്തമായ ഒഴുക്കിൽപ്പെട്ടു; രക്ഷപ്പെടുത്തി എൻഡിആർഎഫ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam