
ദില്ലി : കർണാടകയിൽ ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കി സിദ്ധരാമയ്യയും ഡി. കെ. ശിവകുമാറും സോണിയാ ഗാന്ധിയുടെ വസതിയായ പത്ത് ജൻപഥിലെത്തി. സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഡി. കെ. ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെക്കൊണ്ട് തന്നെ നിർദ്ദേശിപ്പിക്കാ നാണ് നീക്കം. തിങ്കളാഴ്ച വൈകിട്ട് ഡികെ ശിവകുമാർ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സിദ്ധരാമയ്യ രാജിവെച്ചതിനെ തുടർന്ന് പുതിയ മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ചും മന്ത്രിമാരെ നിശ്ചയിക്കുന്നതിനെക്കുറിച്ചുമുള്ള ചർച്ചകളാണ് പ്രധാനമായും നടക്കുന്നത്.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഹൈക്കമാൻഡ് ഉണ്ടാക്കിയ ധാരണപ്രകാരം രണ്ടാം പകുതിയിൽ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാൻ സിദ്ധരാമയ്യ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡി.കെ. ശിവകുമാറിന്റെ പേര് സിദ്ധരാമയ്യ തന്നെ നിർദ്ദേശിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം അദ്ദേഹം അംഗീകരിക്കുകയും ചെയ്തിരുന്നു. ഔദ്യോഗികമായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് രാജ്യസഭാ സീറ്റും ദില്ലി കേന്ദ്രീകരിച്ചുള്ള ദേശീയ പദവികളും വാഗ്ദാനം ചെയ്തെങ്കിലും, താൻ കർണാടക രാഷ്ട്രീയത്തിൽ തന്നെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam