പ്രാതൽ ചർച്ചയ്ക്ക് പിന്നാലെ ഹൈക്കമാൻ്റിനെ കാണാൻ ശ്രമം തുടങ്ങി സിദ്ധരാമയ്യ, നാളെ കെസിയുമായി ചർച്ച; കർണാടകയിൽ അധികാര തർക്കം അവസാനിച്ചോ?

Published : Dec 02, 2025, 02:41 PM IST
DK Shivakumar Siddaramaiah

Synopsis

ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ പ്രാതൽ ചർച്ചക്ക് ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും ഹൈക്കമാൻഡുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരാനാണ് ഇരുവരും തമ്മിലെത്തിയ ധാരണ

ബെംഗളൂരു: കോൺഗ്രസ് ഹൈക്കമാന്റുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം തേടി. നേതാക്കൾ സമയം നൽകിയാൽ ദില്ലിയിലെത്തി കൂടിക്കാഴ്‌ച നടത്താനാണ് തീരുമാനം. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ രണ്ടാംവട്ട പ്രാതൽ ചർച്ചയ്ക്ക് പിന്നാലെയാണ് സിദ്ധരാമയ്യ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടങ്ങിയത്. നാളെ കോൺഗ്രസ് സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി നേരിട്ട് കാണും. മംഗളൂരുവിൽ വച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. കെ.സി വേണുഗോപാലിൻ്റെ നിർദേശം അനുസരിച്ചാണ് ഇടഞ്ഞുനിന്ന ഡികെ ശിവകുമാറും സിദ്ദരാമയ്യയും 2 തവണ പ്രാതൽ ചർച്ച നടത്തിയത്.

കർണാടകയിൽ അധികാര തർക്കം ഒഴിയുന്നതിൻ്റെ സൂചനയായാണ് പ്രാതൽ ചർച്ചകളെ വിലയിരുത്തിയത്. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരാനാണ് ധാരണയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാര്‍ പാർട്ടിയുടെ പ്രധാനമുഖമാകുമെന്നുമാണ് ധാരണയെന്നാണ് വിവരം. സിദ്ധരാമയ്യ അഞ്ച് വർഷം കാലാവധി പൂര്‍ത്തിയാക്കുന്നതിൽ ഡികെ ശിവകുമാറും സമ്മതിച്ചതായി എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നു.

ഇരുവരും തമ്മിൽ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ലഭിച്ചെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. എംഎൽഎമാരുമായി സംസാരിച്ച കോൺഗ്രസ് ഹൈക്കമാൻഡ് കൂടുതൽ പിന്തുണ സിദ്ദരാമയ്യക്കാണെന്ന് പറഞ്ഞതോടെയാണ് ഡികെ ശിവകുമാറും അയഞ്ഞത്. കര്‍ണാടകയിലെ മന്ത്രിസഭ രൂപീകരണ സമയത്ത് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന ധാരണ.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്
പറക്കാതെ വിമാനങ്ങൾ, പതറി യാത്രക്കാർ; എന്താണ് ഇൻഡി​ഗോയിൽ സംഭവിക്കുന്നത്?