സിഖ് മത ​ഗ്രന്ഥങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; സംഘർഷ സാഹചര്യത്തിൽ സുരക്ഷ ശക്തം

Published : May 09, 2025, 04:53 PM IST
സിഖ് മത ​ഗ്രന്ഥങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; സംഘർഷ സാഹചര്യത്തിൽ സുരക്ഷ ശക്തം

Synopsis

ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് വലിയ കരുതൽ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. സൈബർ സുരക്ഷാ മുൻകരുതലുകളുൾപ്പെടെ ഇന്ത്യ കൈക്കൊള്ളുന്നുണ്ട്.

ദില്ലി: അതിർത്തി മേഖലയിലെ ഗുരുദ്വാരകളിൽ ഉള്ള സിഖ് മത ഗ്രന്ഥങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ആരംഭിച്ചു. ഗുരുദ്വാര കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നടപടി. സുരക്ഷിതമായ മറ്റ് സിഖ് ചരിത്ര സ്മാരകങ്ങളിലേക്ക് ആണ് ഗ്രന്ഥങ്ങൾ മാറ്റുന്നത്. സംഘർഷം വർധിച്ച സാഹചര്യത്തിൽ ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് വലിയ കരുതൽ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. സൈബർ സുരക്ഷാ മുൻകരുതലുകളുൾപ്പെടെ ഇന്ത്യ കൈക്കൊള്ളുന്നുണ്ട്.

സൈബർ സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി ബാങ്കുകളുടെ യോ​ഗം വിളിച്ചിരിക്കുകയാണ് ധനകാര്യ മന്ത്രി നി‌‌ർമല സീതാരാമന്‍. ഇന്ത്യൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നേരെ പാക് സൈബർ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വെെകുന്നേരമായിരിക്കും യോ​ഗം നടക്കുക. 

പൊതു-സ്വകാര്യ ബാങ്കുകൾ, ആർബിഐ, എൻപിസിഐ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി ടീം പ്രതിനിധികളാണ് യോ​ഗത്തിൽ പങ്കെടുക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഡീഡോസ് അറ്റാക്കുകളാണ് പല ഇന്ത്യൻ സുപ്രധാന കേന്ദ്രങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കുക എന്നത് പരമപ്രധാനമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതിക്കെതിരെ അപ്പീലുമായി ഇഡി
5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം