
ദില്ലി: മൂന്ന് ജെറ്റ് വിമാനങ്ങൾ കശ്മീരിൽ തകർന്നു വീണതായുള്ള ചൈന ഡെയ്ലിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളി. വാർത്ത അടിസ്ഥാന രഹിതമെന്നാണ് പിഐബി (പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ) ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കുന്നത്. ചൈന ഡെയ്ലി വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം 2019 ലേതാണ് എന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നും കേന്ദ്രം അറിയിച്ചു.
പാകിസ്ഥാന്റെ ഭാഗത്തുനിന്നും അല്ലാതെയും വ്യാപകമായി വ്യാജ പ്രചാരണങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് പിഐബി നേരത്തെ അറിയിച്ചിട്ടുണ്ട്. ഓരോ വിവരങ്ങളും കൃത്യമായി പരിശോധിക്കണം എന്നാണ് നിർദേശം. തെറ്റായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കാൻ പ്രത്യേക മെയിലും നമ്പറും സജീവമാക്കിയിട്ടുണ്ട്. ഇന്ത്യൻ സേനയെ കുറിച്ചോ നിലവിലുള്ള സാഹചര്യത്തെ കുറിച്ചോ തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് കണ്ടാൽ socialmedia@pib.gov.in എന്ന മെയിലിലേക്കൊ +91 8799711259 എന്ന വാട്സ് ആപ്പ് നമ്പറിലോ അറിയിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam