അഹില്യാനഗറിൽ 'മൗന ആന്ദോളൻ', ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്തുണയുമായി അണ്ണാ ഹസാരെ

Published : Jul 23, 2026, 04:09 PM IST
anna hazare

Synopsis

അണ്ണാ ഹസാരെ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അഹില്യാനഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് രണ്ടു മണിക്കൂർ നീണ്ട മൗന സമരം നടത്തിയത്. പ്രതിഷേധത്തിന് ശേഷം അദ്ദേഹം ഇതേ ജില്ലയിലുള്ള തന്റെ ഗ്രാമമായ റാലേഗൻ സിദ്ധിയിലേക്ക് മടങ്ങി.

അഹില്യാനഗർ: ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ രണ്ടു മണിക്കൂർ നീണ്ട മൗന ആന്ദോളൻ (മൗന സമരം) നടത്തി. മഹാരാഷ്ട്രയിലെ അഹില്യാനഗറിലാണ് അദ്ദേഹം സമരം സംഘടിപ്പിച്ചത്. ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അണ്ണാ ഹസാരെ വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അഹില്യാനഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് രണ്ടു മണിക്കൂർ നീണ്ട മൗന സമരം നടത്തിയത്. പ്രതിഷേധത്തിന് ശേഷം അദ്ദേഹം ഇതേ ജില്ലയിലുള്ള തന്റെ ഗ്രാമമായ റാലേഗൻ സിദ്ധിയിലേക്ക് മടങ്ങി.

പ്രതിഷേധത്തിന് മുന്നോടിയായി ബുധനാഴ്ച അണ്ണാ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളുടെയും പൊലീസ് നടപടികളുടെയും വാർത്തകൾ അത്യധികം വേദനാജനകമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരുടെ അമർഷത്തെ ക്രമസമാധാന പ്രശ്നമായി കാണാതെ, അത് സമൂഹത്തിന്റെ വേദനയും പ്രതീക്ഷയുമായി കാണണമെന്ന് ഹസാരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാൻ ആവശ്യപ്പെട്ടാൽ സർക്കാരിന് വീഴ്ചയൊന്നും സംഭവിക്കില്ലെന്നും, മറിച്ച് സർക്കാരിന്റെ പ്രവർത്തനം കൂടുതൽ ഉത്തരവാദിത്തമുള്ളതും കാര്യക്ഷമവുമാക്കാൻ അത് സഹായിക്കുമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. പ്രതിഷേധക്കാരുടെ പരാതികൾ ക്ഷമയോടെ കേൾക്കാനും, പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അനുകൂലമായ ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാനും കേന്ദ്ര സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിൻ്റെയൊക്കെ ബാഗിൽ ഞാൻ 50 ഗ്രാം പൊടി ഇടും, അതോടെ നിൻ്റെയൊക്കെ ജീവിതം തീരും'; സമരക്കാരെ ഭീഷണിപ്പെടുത്തിയ പൊലീസുകാരന് സസ്പെൻഷൻ
വഴങ്ങി കേന്ദ്രം; സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്ന് കേന്ദ്രമന്ത്രി, അമിത്ഷാക്കൊപ്പം കൂടിക്കാഴ്ച, ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു