രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Published : Aug 22, 2026, 07:04 PM IST
h1n1

Synopsis

ദില്ലിയിൽ ഒറ്റദിവസം 114 പുതിയ എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 1777 ആയി. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി

ദില്ലി: ഒറ്റദിവസം കൊണ്ട് 114 പുതിയ എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ദില്ലിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 1777 എച്ച് 1 എൻ 1 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അമിതമായ ക്ഷീണം, തലവേദന, വിറയൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്നും ഇത്തരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആവശ്യത്തിന് വിശ്രമിക്കുകയും ഡോക്ടറുടെ സേവനം തേടുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗപ്പകർച്ച തടയുന്നതിനായി തിരക്കുള്ള പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം; സന്ദർശനം നീട്ടിവെച്ചെന്ന് സൂചന
'വന്ദേമാതരം' സംരക്ഷിക്കാൻ പ്രമേയം പാസാക്കി ബിജെപി ദേശീയ നിർവാഹക സമിതി, രാജ്യവ്യാപക പ്രചാരണത്തിനും തീരുമാനം; കോൺഗ്രസിന് വിമർശനം