ബംഗാളിലെ എസ്ഐആർ; ട്രൈബ്യൂണലുകൾ തീർപ്പാക്കിയത് 82,000 അപ്പീലുകൾ, 75,000-ത്തിലധികം പേർ തിരിച്ച് വോട്ടർ പട്ടികയിലേക്ക്

Published : Aug 26, 2026, 07:50 AM IST
Delhi SIR

Synopsis

പശ്ചിമബംഗാളിലെ എസ്ഐആർ കോടതി നിയോഗിച്ച ട്രൈബ്യൂണലുകൾ തീർപ്പാക്കിയത് 82,000 അപ്പീലുകളെന്ന് റിപ്പോർട്ട്. ഇതിൽ 75,000-ത്തിലധികം പേരെയും തിരിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി

ദില്ലി: പശ്ചിമബംഗാളിലെ എസ്ഐആർ കോടതി നിയോഗിച്ച ട്രൈബ്യൂണലുകൾ തീർപ്പാക്കിയത് 82,000 അപ്പീലുകളെന്ന് റിപ്പോർട്ട്. ഇതിൽ 75,000-ത്തിലധികം പേരെയും തിരിച്ച് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ആകെ ഉള്ളത് 38 ലക്ഷത്തോളം അപ്പീലുകളെന്നാണ് കണക്ക്. പട്ടികയിൽ നിന്ന് ഒഴിവായ 7 ലക്ഷം പേർ മാത്രമാണ് അപ്പീൽ നൽകിയതെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ബാക്കിയുള്ള അപ്പീലുകൾ നിലവിലെ വോട്ടർ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കാനുള്ള നീക്കമെന്ന് ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് പച്ചക്കൊടി വീശി; തമിഴ്നാട്ടിൽ ഒറ്റദിവസം 250 പുതിയ ബസുകൾ നിരത്തിലേക്ക്, 130 എണ്ണം ലോ ഫ്ലോർ ഇലക്ട്രിക് ബസുകൾ
വിരമിക്കൽ അഭ്യൂഹം തള്ളി മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ്; 'അത് രാഷ്ട്രീയ പ്രസ്താവനയല്ല, ദുർവ്യാഖ്യാനം ചെയ്തു'