
ദില്ലി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർക്കുന്നതിൽ വീഴ്‌ച വരുത്തിയ ബിഎൽഒമാർക്ക് എതിരെ കേസ്. നോയിഡയിലെ 60 ബിഎൽഒമാർക്കെതിരെയും 7 സൂപ്പർവൈസർമാർക്ക് എതിരെയുമാണ് നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പൊലീസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് കേസെടുത്തത്.
കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമടക്കം ബിഎൽഒമാർ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവങ്ങൾ ആവർത്തിക്കുമ്പോഴാണ് ഈ നടപടി. കേരളത്തിൽ പയ്യന്നൂരിലാണ് ജോലി സമ്മര്‍ദത്തെതുടര്‍ന്ന് ബിഎൽഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തത്. എസ്ഐആര്‍ ജോലിയിൽ ബിഎൽഒമാർ നേരിടുന്ന സമ്മര്‍ദത്തിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നതിനിടെയാണ് ഗ്രേറ്റര്‍ നോയിഡ കളക്ടറുടെ നിര്‍ദേശപ്രകാരം പൊലീസ് ബിഎൽഒമാര്‍ക്കെതിരെ കേസെടുത്തത്. എസ്ഐആര്‍ നടപടികള്‍ തിരക്കിട്ട് തീര്‍ക്കാൻ ജില്ലാ കളക്ടര്‍മാരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദമാണ് സർക്കാർ ജീവനക്കാർ നേരിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam