
ദില്ലി: സിൽവർ ലൈനിൽ സംസ്ഥാനവും കേന്ദ്രസർക്കാരും തമ്മിൽ നടക്കുന്ന ചർച്ചകൾ എങ്ങനെ പോകുന്നുവെന്ന് നോക്കാമെന്ന് സീതാറാം യെച്ചൂരി. സംസ്ഥാന സർക്കാരും സിപിഎം നേതൃത്വവും വിഷയം നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. കേന്ദ്ര നേതൃത്വത്തിന് ഇക്കാര്യത്തിൽ സംതൃപ്തിയുണ്ടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി
പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംഘടന റിപ്പോർട്ടിനെ കുറിച്ച് കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തു. പാർട്ടി എങ്ങനെ പ്രവർത്തിച്ചുവെന്നും ഇനി എങ്ങനെ പ്രവർത്തിക്കണം എന്നതിനെ കുറിച്ചാണ് റിപ്പോർട്ട്. ഇന്ധന വിലവർധനവിനെ സിസി അപലപിച്ചു. വലിയ നികുതിയാണ് കേന്ദ്രം പിരിച്ചെടുക്കുന്നത്. സെസും സർ ചാർജും അടിയന്തരമായി പിൻവലിക്കണം. ഇതിനായി സിപിഎം പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ രണ്ടിന് രാജ്യവ്യാപക പ്രതിഷേധമുണ്ടാവും. കശ്മീർ ഫയൽസ് സിനിമയിലൂടെ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമുണ്ടായി. കശ്മീർ ഫയൽസ് ഔദ്യോഗികമായി പ്രചരിപ്പിപ്പിക്കുന്ന നിലയുണ്ടാവരുത്.
സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാനവും കേന്ദ്ര സർക്കാരും തമ്മിൽ ചർച്ച നടക്കുകയാണ്. ചർച്ചകൾ എങ്ങനെ പോകുന്നു എന്ന് കാണട്ടെ. സിൽവർ ലൈൻ പദ്ധതിയിലെ പ്രതിഷേധം സംസ്ഥാന സർക്കാർ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ പാർട്ടിക്ക് ഇടപെടാനാവില്ല. സംസ്ഥാന മാർഗ്ഗനിർദ്ദേശം തേടിയാൽ മാത്രമേ ഇടപെടാനാകൂ. സിൽവർ ലൈൻ റെയിലിൽ സംസ്ഥാന സർക്കാരിന് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ട്. സംസ്ഥാന സർക്കാരും സിപിഎം നേതൃത്വവും വിഷയം നന്നായി ആണ് കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വം സംതൃപ്തമാണ്. പ്രതിഷേധങ്ങളിൽ തീവ്രവാദ സംഘടനങ്ങളുടെ ഇടപെടൽ ഉണ്ടോ എന്നത് സംസ്ഥാനമാണ് പരിശോധിക്കേണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam