അസം-മിസോറം അതിർത്തി തർക്കം; വെടിവെപ്പിൽ അസം പൊലീസിലെ ആറ് പേർ മരിച്ചു

By Web TeamFirst Published Jul 26, 2021, 8:50 PM IST
Highlights

മിസോ അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങൾ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്...

ദില്ലി: മാസങ്ങളായി തുടരുന്ന അസം - മിസോറം അതിര്‍ത്തി തര്‍ക്കം സംസ്ഥാനങ്ങൾ തമ്മിലുള്ള വലിയ സംഘര്‍ഷമായി മാറുന്നു. സംസ്ഥാന  അതിര്‍ത്തിയിൽ ഇന്നുണ്ടായ സംഘര്‍ഷത്തിനിടെ മിസോറം പൊലീസ് നടത്തിയ വെടിവെപ്പിൽ അസം പൊലീസിലെ ആറുപേര്‍ മരിച്ചു. നിരവധി നാട്ടുകാര്‍ക്കും പരിക്കേറ്റു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. 

മിസോ അതിര്‍ത്തിയിലെ ചില നിര്‍മ്മാണങ്ങൾ അസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങൾക്കിടയിൽ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിനായി ഇരുസംസ്ഥാന മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രണ്ട് ദിവസം മുമ്പ് ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ അതിന് ശേഷം സ്ഥിതി വീണ്ടും വിഷളാവുകയും അതിര്‍ത്തിയിൽ സംഘര്‍ഷം മൂര്‍ച്ചിക്കുകയുമായിരുന്നു.

click me!