പ്രതിസന്ധി മറികടക്കാന്‍ അധികം നോട്ട് അച്ചടിക്കുമോ?; മറുപടിയുമായി ധനമന്ത്രി

By Web TeamFirst Published Jul 26, 2021, 5:24 PM IST
Highlights

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 7.3 ശതമാനം ചുരുങ്ങി. എങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണെന്നും മന്ത്രി വ്യക്തമാക്കി.
 

ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധികമായി കറന്‍സി അച്ചടിക്കാന്‍ സര്‍ക്കാറിന് പദ്ധതിയില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്‌സഭയില്‍ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 7.3 ശതമാനം ചുരുങ്ങി. എങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണെന്നും മന്ത്രി വ്യക്തമാക്കി. 

ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ പിന്തുണയില്‍ സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്നും അവര്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തോടെയാണ് രാജ്യത്തെ സാമ്പത്തിക നില പ്രതിസന്ധിയിലായത്. 2000 രൂപയുടെ നോട്ടുകള്‍ അച്ചടി നിര്‍ത്തിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!