
പട്‌ന: ബിഹാർ തലസ്ഥാനമായ പട്നക്ക് സമീപം എസ്‍യുവി ട്രക്കിലിടിച്ച് കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവം. അഞ്ച് പേർക്ക് പരിക്കേറ്റു. പുലർച്ചെ ബക്തിയാർപൂർ-നളന്ദ ദേശീയപാതയിലാണ് അപകടമുണ്ടായകെന്ന് ബാർഹ് II സബ് ഡിവിഷണൽ പൊലീസ് ഓഫീസർ (എസ്ഡിപിഒ) അഭിഷേക് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുടുംബം സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിച്ചുകയറുകയായിരുന്നു. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേർ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. നവാഡ ജില്ലയിൽ നിന്ന് പട്‌നയിലെ ബർഹുമാനാഥ് ക്ഷേത്രത്തിലേക്ക് തല മൊട്ടയടിക്കൽ ചടങ്ങിനായി പോകുകയായിരുന്നു കുടുംബമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ അഞ്ച് വയസ്സുകാരിയും ഉൾപ്പെടുന്നു. അപകടത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam