പൊട്ടിത്തെറിയെ തുടര്‍ന്ന് കെമിക്കല്‍ ഗോഡൗണ്‍ തകര്‍ന്നു; ഗുജറാത്തില്‍ ആറ് മരണം

Published : Nov 04, 2020, 05:16 PM ISTUpdated : Nov 04, 2020, 05:18 PM IST
പൊട്ടിത്തെറിയെ തുടര്‍ന്ന് കെമിക്കല്‍ ഗോഡൗണ്‍ തകര്‍ന്നു; ഗുജറാത്തില്‍ ആറ് മരണം

Synopsis

പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് ഫാക്ടറി തകര്‍ന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.  

അഹമ്മദാബാദ്: രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിന് സമീപത്തുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് ഗോഡൗണ്‍ തകരുകയും ആറുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുടുങ്ങിക്കിടന്ന 14 പേരെ പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുജറാത്തിലെ പിരാന-പിപ്ലജ് റോഡിലാണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ തീപിടുത്തത്തിലാണ് ഫാക്ടറി തകര്‍ന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിക്കേറ്റവരെ എല്‍ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ചീഫ് ഫയര്‍ ഓഫിസര്‍ എംഎഫ് ദാസ്തൂര്‍ പറഞ്ഞു. രാവിലെ ഏകദേശം 11 മണിയോടെയാണ് സംഭവം. 26 ഫയര്‍ എന്‍ജിന്‍ വാഹനങ്ങള്‍ എത്തിയാണ് തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അശോക് മുനിയ പറഞ്ഞു. സ്‌ഫോടനത്തില്‍ ഗോഡൗണിന്റെ ഒരു ഭാഗമാണ് തകര്‍ന്നെന്നും അധികൃതര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ ക്രമസമാധാന തകർച്ചയെന്ന് എൻഡിഎ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എടപ്പാടി പളനിസാമി നേതൃത്വം നൽകും
'സംഘപരിവാറിന്റെ ബി ടീമാണ് കോൺഗ്രസ്', രാജ്യസഭ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ അട്ടിമറി വിജയത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി