
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ദുരഭിമാനക്കൊല. പ്രണയ വിവാഹത്തിന്റെ മൂന്നാം നാൾ, നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. 24 വയസുകാരനായ മാരിസെൽവവും 20വയസുള്ള കാർത്തികയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെൺകുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വർഷമായി പ്രണയത്തിൽ ആയിരുന്നു മാരി സെൽവവും കാര്‍ത്തികയും. ഇരുവരും ഒരേ ജാതിയിൽപെട്ടവരെങ്കിലും മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നിലായതിനാൽ കാർത്തികയുടെ അച്ഛൻ ബന്ധത്തെ എതിർത്തു. വീട്ടിലെ മൂന്ന് പെണ്മക്കളിൽ മൂത്തയാളായ കാർത്തിക കഴിഞ്ഞ തിങ്കളാഴ്ച വീട് വീട്ടിറങ്ങി. മാരിക്കൊപ്പം പോലീസ് സംരക്ഷണം തേടി കോവിൽപ്പെട്ടി സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ വിവാഹം രജിസ്റ്റർ ചെയ്തു.
നവ ദമ്പതികൾ മാരിയുടെ വീട്ടിൽ താമസിച്ചു തുടങ്ങി മൂന്നാം നാൾ വൈകീട്ടാണ് ആക്രമി സംഘം എത്തിയത്. മൂന്ന് ബൈക്കുകളിൽഎത്തിയ ആറ് പേര് ഇവരുടെ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറി ഇരുവരെയും വെട്ടി കൊന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബഹളം കേട്ടു അയൽക്കാർ ഓടി എത്തുമ്പോഴേക്കും ആക്രമി സംഘം സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു.
കാർത്തികയുടെ അച്ഛനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തത്തോടെയാണ് ഇരട്ട കൊലയുടെ ചുരുളഴിഞ്ഞത്. കൊലപാതകത്തിന് ഒളിവിൽ പോയ കൊലയാളികളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായും തൂത്തുക്കൂടി എസ്.പി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam