
ചെന്നൈ: സ്ഥലം മാറ്റത്തിനായി നിരവധി തവണ അധികൃതരെ ബന്ധപ്പെട്ട ഡ്രൈവർക്ക് ഒടുവിൽ അനുകൂല ഉത്തരവ്. തമിഴ്നാട്ടിലാണ് സംഭവം. തമിഴ്നാട് മന്ത്രിയുടെ കാലിൽ വീണപേക്ഷിച്ച സർക്കാർ ഡ്രൈവർ കണ്ണനാണ് മുഖ്യമന്ത്രി സ്റ്റാലിന്റെ ഇടപെടലിൽ സ്ഥലംമാറ്റം ലഭിച്ചത്. കണ്ണനെ കോയമ്പത്തൂർ ഡിപ്പോയിൽ നിന്ന് ജന്മനാടായ തേനിയിലേക്ക് മാറ്റി സർക്കാർ ഉത്തരവിട്ടു.
തമിഴ്നാട് തേനി സ്വദേശിയാണ് കണ്ണൻ. കോയമ്പത്തൂർ ഡിപ്പോയിലാണ് കണ്ണൻ ജോലി ചെയ്യുന്നത്. എന്നാൽ ഭാര്യ മരിച്ചതോടെ രണ്ടു പെണ്മക്കളെയും മാതാപിതാക്കളെയും തനിച്ചു സംരക്ഷിക്കേണ്ട സാഹചര്യം വരികയായിരുന്നു കണ്ണന്. ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ ഉദ്യോഗസ്ഥരെയുൾപ്പെടെ സമീപിച്ചെങ്കിലും കണ്ണന് അനുകൂലമായ സമീപനമുണ്ടായിരുന്നില്ല. തുടർന്നാണ് പൊതുപരിപാടിക്കിടെ ആറുമാസം പ്രായമുള്ള മകളുമായി വന്ന് മന്ത്രിയുടെ കാലിൽ വീണത്. തനിക്ക് ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം നൽകണമെന്നും മന്ത്രിയോട് കണ്ണൻ ആവശ്യപ്പെട്ടു.
ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചതോടെ മുഖ്യമന്ത്രി സ്റ്റാലിൻ ഇടപെടുകയായിരുന്നു. തുടർന്ന് കണ്ണന് ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ച് ഉത്തരവിറങ്ങി. കണ്ണന് അനുകൂലമായ സമീപനം ലഭിക്കാത്തതിൽ ഉദ്യോഗസ്ഥർക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു സ്ഥലംമാറ്റം വേഗത്തിലാക്കിയത്.
കോടതി ഉത്തരവുകളിലെ സ്ത്രീകളെ കുറിച്ചുള്ള 'സ്റ്റീരിയോടൈപ്പ്' പ്രയോഗങ്ങൾ; ജഡ്ജിമാർക്കായി ശൈലീപുസ്തകം
https://www.youtube.com/watch?v=8ZBHXvYX8NY